‘യുഎഇയിൽ കനത്ത മഴ തുടരുന്നു’, ദുരിതത്തിലായി യാത്രക്കാർ; 28 ഇന്ത്യൻ വിമാനങ്ങൾ റദ്ദാക്കി

യുഎഇയിൽ തുടരുന്ന കനത്ത മഴ മൂലം 28 ഇന്ത്യൻ വിമാനങ്ങൾ റദ്ദാക്കിയാതായി റിപ്പോർട്ട്. റെക്കോർഡ് മഴയാണ് ഇത്തവണ രാജ്യത്ത് ലഭിച്ചിരിക്കുന്നത്. മഴ മൂലം തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ദുബായിലേക്കുള്ള എമിററ്റ്സ്, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ,എയര്‍ അറേബ്യ വിമാനങ്ങളുമാണ് റദ്ദാക്കിയത്.

ALSO READ: “മോദി രാജ്യത്ത് അഴിമതി നിയമവിധേയമാക്കിയ ആൾ”: സീതാറാം യെച്ചൂരി

അതേസമയം, കനത്ത മഴ തുടരുന്നത് കൊണ്ട് നെടുമ്പാശ്ശേരിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ നേരത്തെ യാത്ര റദ്ദാക്കിയിരുന്നു. ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങളുടെയും ഷാർജയിലേക്കും ദോഹയിലേക്കുമുള്ള ഓരോ വിമാനവുമാണ് റദ്ദാക്കിയതായി അറിയിപ്പ് വന്നത്. ദുബായിലേക്കുള്ള ഫ്ലൈ ദുബായിയുടെ എഫ് ഇസെഡ് 454, ഇൻഡിഗോയുടെ 6 ഇ 1475, എമിറേറ്റ്സിന്റെ ഇകെ 533 വിമാനങ്ങളാണ് റദ്ദാക്കിയത്.

ALSO READ: ഇത് നവകേരളം: വമ്പന്‍ ഐടി സമുച്ചയങ്ങള്‍ ഒരുങ്ങുന്നു, ഒരു കുടക്കീഴില്‍ എല്ലാ സൗകര്യങ്ങളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News