കേരളത്തില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥവകുപ്പ്

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

Also Read : ‘വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയില്ല, ദുരന്തം ഹൃദയഭേദകം’: ഡോ. രവി പിള്ള

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 270 ആയി. 1592 പേരെ രക്ഷപ്പെടുത്തി. 8304 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുകയാണ്. വയനാട്ടിലെ ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസമാണിന്ന്. ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ റെഡ് അലേര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

പരിക്കേറ്റ 90 പേര്‍ വയനാട്ടിലെ വിവിധ ആശുപത്രികളിലുണ്ട്. ബുധനാഴ്ച മാത്രം 74 മൃതദേഹം പുറത്തെടുത്തതായി സര്‍ക്കാര്‍ അറിയിച്ചു. തിങ്കള്‍ അര്‍ധരാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന് ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയില്‍  മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെ എത്തിച്ചാണ് തിരച്ചില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News