ബീജിങ്ങിൽ കനത്ത മഴയും പ്രളയവും; 21 പേർ മരിച്ചു

ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ കനത്ത മഴ. തലസ്ഥാനത്തും സമീപപ്രദേശങ്ങളിലും കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ 21 പേർ മരിച്ചു. ഡോക്‌സുരി ചുഴലിക്കാറ്റിനെ തുടർന്ന്‌ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ്‌ ശക്തമായ മഴ തുടങ്ങിയത്‌. ജൂലൈയിൽ ആകെ ലഭിക്കേണ്ട മഴ 40 മണിക്കൂർകൊണ്ട്‌ പെയ്‌തു.

also read; ഗ്യാന്‍വാപി; സര്‍വേ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി വിധി ഇന്ന്

ബീജിങ്ങിന്‌ ചുറ്റുമുള്ള ഹെബെയ് പ്രവിശ്യയിൽ ഏകദേശം 850,000 ആളുകളെ മാറ്റിപ്പാർപ്പിച്ചു. 26 പേരെ കാണാതായിട്ടുണ്ട്. നിരവധി റോഡുകളും കെട്ടിടങ്ങളും തകർന്നു. ബുധനാലാഴ്ചവരെ നഗരത്തിൽ 744.8 മില്ലിമീറ്റർ മഴ പെയ്‌തു. 140 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണ്‌ പ്രദേശത്ത്‌ രേഖപ്പെടുത്തിയത്‌. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ പ്രസിഡന്റ്‌ ഷി ജിൻ പിങ്‌ അധികൃതരോട്‌ നിർദേശിച്ചിട്ടുണ്ട്‌.

also read; ഗ്യാന്‍വാപി; സര്‍വേ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി വിധി ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News