വയനാട്ടിൽ വീണ്ടും മഴ കനക്കുന്നു

രണ്ടാഴ്‌ചത്തെ ഇടവേളക്കുശേഷം വയനാട്ടിൽ വീണ്ടും മഴ ശക്തിപ്പെട്ടു. രണ്ട്‌ ദിവസങ്ങളിലായി ജില്ലയിൽ വ്യാപകമായി മഴ ലഭിച്ചു. വയലുകളിലും താഴ്‌ന്ന പ്രദേശങ്ങളിലും വീണ്ടും വെള്ളം കയറിത്തുടങ്ങി.പുത്തൂർവയലിൽ കനത്ത മഴയെ തുടർന്ന് റോഡിൽ നിന്ന് തെന്നിമാറിയ കാർ വെള്ളക്കെട്ടിലേക്ക്‌ മറിഞ്ഞു. ആളപായമില്ല.

also read; ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് കെ എസ് ആർ ടി സി ബസ് ഇടിച്ചു കയറി

ഇന്ന് പുലർച്ചെയാണ്‌ തമിഴ്‌നാട്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ പുത്തൂർവയൽ പുഴക്ക്‌ സമീപം മറിഞ്ഞത്‌.പുഴ കരകവിഞ്ഞുണ്ടായ വെള്ളക്കെട്ടിൽ കാർ താഴ്‌ന്നു.കാറിലുണ്ടായിരുന്ന രണ്ടുപേർക്കും ഉടൻ രക്ഷപ്പെടാനായി.ക്രയിൻ ഉപയോഗിച്ചാണ്‌ പിന്നീട്‌ കാർ പുറത്തെത്തിച്ചത്‌.

also read; ക്രൂരതയ്ക്കെതിരെ രണ്ടാം ഭാര്യക്ക് കേസ് കൊടുക്കാനാകില്ല, കർണാടക ഹൈക്കോടതി

ഞായറാഴ്ച  ജില്ലയിൽ മഞ്ഞ അലർട്ടായിരുന്നു പ്രഖ്യാപിച്ചത്‌. ശനി രാവിലെ എട്ട്‌ വരെയുള്ള 48 മണിക്കൂറിൽ 60 മില്ലിമീറ്റർ മഴയാണ്‌ ജില്ലയിൽ പെയ്‌തത്‌. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും വെള്ളം കയറുന്ന ഭാഗങ്ങളിലും നിരീക്ഷണം ശക്തമാക്കി ജാഗ്രതാനിർദേശങ്ങൾ നൽകിയിട്ടുണ്ട്‌. അപകടസാധ്യതാ പ്രദേശങ്ങളിലെ ദുരിതബാധിതരെ‌ താമസിപ്പിക്കാൻ ക്യാമ്പുകൾ സജ്ജമാണ്‌. കാലവർഷാരംഭത്തിൽ മഴ പിന്നോട്ടായിരുന്ന ജില്ലയിൽ ജൂലൈ ആദ്യവാരത്തോടെയാണ്‌ കനത്ത മഴ ലഭിച്ചത്‌. ഒരാഴ്‌ചത്തെ കനത്ത മഴയിൽ പല ഭാഗത്തും വെള്ളമുയർന്നിരുന്നു. കാലവർഷം ആരംഭിച്ചശേഷം ജില്ലയിൽ 30 വീടുകൾ ഭാഗികമായി തകർന്നു. 17.32 ഹെക്ടര്‍ കൃഷിനാശമുണ്ടായി. വാഴ കർഷകർക്കാണ്‌ വലിയ നഷ്‌ടമുണ്ടായത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News