ചെന്നൈ നഗരത്തിൽ കനത്ത മഴ; ആറ് ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ നഗരത്തിൽ കനത്ത മഴ തുടരുന്നു. ചെന്നൈ നഗരത്തിലെ പ്രധാന പ്രദേശങ്ങൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി. റോയപ്പേട്ട, കോടമ്പാക്കം, വെസ്റ്റ് മാമ്പലം, ചിദാദ്രിപേട്ട് എന്നിവിടങ്ങളിലെ പല സമീപപ്രദേശങ്ങളും വെള്ളത്തിനടിയിലായി.

Also read:മുട്ടിൽ മരംമുറി കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും

നാളെ പുലർച്ചെ കര തൊടുന്ന മിഷോങ് ചുഴലിക്കാറ്റിനെതിരെ തമിഴ്നാട്ടിൽ അതീവ ജാഗ്രത നിർദ്ദേശം. മുൻകരുതലായി ചെന്നൈ അടക്കമുള്ള 4 ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

Also read:നെൽക്കർഷകരെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം

റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. ചുഴലികാറ്റിന്റെ പശ്ചാത്തലത്തിൽ ൬ ട്രെയിൻ സർവ്വീസുകൾ കൂടി റദ്ദാക്കിയതായി ദക്ഷിണ-മധ്യ റെയിൽവേ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News