കനത്ത മഴ : ദുരന്തങ്ങളും അപകടങ്ങളും ഒഴിവാക്കുന്നതിനായി മുൻകരുതലുകൾ സംബന്ധിച്ച് കലക്ടർ ഉത്തരവിട്ടു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തങ്ങളും അപകടങ്ങളും ഒഴിവാക്കുന്നതിനായി ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുളള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെക്കാൻ ജില്ലാ കലക്ടർ എ ഗീത ഉത്തരവിട്ടു.

ജില്ലയിലെ വെളളച്ചാട്ടങ്ങൾ, നദീതീരങ്ങള്‍ , ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കും പ്രവേശനം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക്‌ രാത്രി 7 മുതല്‍ രാവിലെ 7 വരെ അടിയന്തര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കേണ്ടതാണ്‌. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കടലില്‍ മത്സ്യബന്ധനത്തിന്‌ പോകുന്നതും നിരോധിച്ചു.

Also Read: പത്തനംതിട്ടയില്‍ ഓറഞ്ച് അലര്‍ട്ട്: മണിയാര്‍ ബാരേജിന്‍റെ ഷട്ടറുകള്‍ തുറന്നേക്കും, ജില്ലയിലെ കൂടുതല്‍ വിവരങ്ങള്‍

നിരോധനം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പോലീസിന് നിർദ്ദേശം നൽകി. പൊതുസ്ഥലത്തും, സ്വകാര്യ സ്ഥലത്തും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മരങ്ങളും, മരക്കൊമ്പുകളും മുറിച്ചുമാറ്റാൻ എല്ലാ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരോടും കലക്ടർ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News