സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് റിപ്പോര്‍ട്ട്. ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. മധ്യ വടക്കന്‍ ജില്ലകളിലും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ALSO READ:രാജ്യത്ത് പാല്‍വില വര്‍ധിപ്പിച്ച് പാലുല്പാദന കമ്പനികളായ അമൂലും മദര്‍ ഡയറിയും

സംസ്ഥാനത്ത് അതിതീവ്രമഴ സാഹചര്യം നിലവിലില്ലെങ്കിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. മധ്യവടക്കന്‍ ജില്ലകളിലാകും ഇത്തവണ കാലവര്‍ഷം ശക്തമാവുക. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയമഴയ്ക്കാണ് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കേരളതീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും കടലാക്രമണ സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ തീരദേശ മേഖലകളില്‍ ജാഗ്രത തുടരും. തെക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. മലയോര മേഖലകളിലും പ്രത്യേക ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ALSO READ:കനത്ത ചൂടിൽ ദുരിതത്തിലായ പക്ഷികൾക്കും ഇഴ ജന്തുക്കൾക്കും രക്ഷകനായി മുംബൈ മലയാളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News