സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്ത മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 12 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്കാണ് സാധ്യതയെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരളത്തിനും മുകളിലായി ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതിന്റെ സ്വാധീന ഫലമായി അടുത്ത 5 ദിവസം സംസ്ഥാന വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.

Also Read: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; വെബ്സൈറ്റിന്റെ സർവീസ് പ്രൊവൈഡർ ഹാജരാകണമെന്ന് കോടതി

നിലവിൽ കോഴിക്കോട് വയനാട് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് തുടരുകയാണ്. മറ്റ് 12 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. മറ്റന്നാൾ വരെ അതിശക്തമായ മഴയ്ക്കും ഓഗസ്റ്റ് 19 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ദുരന്ത സാധ്യത മേഖലയിലുള്ളവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും.

Also Read: ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി കൈരളി ന്യൂസ്, ന്യൂസ് എഡിറ്റർ പി വി കുട്ടൻ

വടക്കൻ ജില്ലകളിലായിരിക്കും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News