മഹാരാഷ്ട്രയുടെ തലസ്ഥാന നഗരമായ മുംബൈ ഉൾപ്പെടെയുള്ള പല ഭാഗങ്ങളിലും വെള്ളിയാഴ്ചയും ശക്തമായ മഴ തുടരുന്നു. വെള്ളപ്പൊക്ക സാധ്യതയുള്ളതും ദുർബലവുമായ സ്ഥലങ്ങളിൽ നിന്ന് 1000-ത്തിലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
വെള്ളി, ശനി ദിവസങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുംബൈയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ശനിയാഴ്ച മുംബൈയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് സൂചിപ്പിക്കുന്ന ‘യെല്ലോ’ കാറ്റഗറി കാലാവസ്ഥാ മുന്നറിയിപ്പിന് കീഴിലാണ് മുംബൈ നഗരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.ജൂലൈ 24, ജൂലൈ 25 തീയതികളിൽ മഴയുടെ തീവ്രത കുറയുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.
ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ പ്രവചനമനുസരിച്ച്, വെള്ളിയാഴ്ച,അടുത്ത 3-4 മണിക്കൂറിനുള്ളിൽ താനെ, റായ്ഗഡ്, മുംബൈ, പൂനെയിലെ ഘട്ട് പ്രദേശങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിതമായതോ തീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.സിയോൺ സർക്കിൾ, ഹാർബർ ലൈനിലെ കുർള സ്റ്റേഷൻ എന്നിവയുൾപ്പെടെ നിരവധി നഗരപ്രദേശങ്ങളിൽ വൻ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നഗരത്തിലെ വിവിധ സബ്‌വേകളും ലോക്കൽ ട്രെയിനുകളും റദ്ധാക്കിയതിനാൽ ഗതാഗതത്തിലും വലിയ തടസ്സം നേരിട്ടു.
also read:രാജ്യം മുഴുവൻ നാണക്കേട് കൊണ്ട് തലകുനിക്കുന്നു; മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ച് നിർമല സീതാരാമൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here