ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്നു

ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് കരിപ്പിലങ്ങാട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. നാടുകാണിയില്‍ റോഡിലേക്ക് മണ്ണിടിച്ചിലുണ്ടായി. തൊടുപുഴ – പുളിയന്‍മല സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു.

ALSO READ:യുവതിയോട് ലൈംഗിക അതിക്രമം: കെഎസ്‌യു നേതാവ് അറസ്റ്റിൽ

ഇടുക്കി തൊടുപുഴ – പുളിയന്‍മല സംസ്ഥാന പാതയിലെ കുളമാവിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞ് വീണു. ഏറെ നേരമായി സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും പൊലീസും മരം വെട്ടി നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

ALSO READ:ലൈംഗികാതിക്രമക്കേസ്: പ്രജ്ജ്വല്‍ രേവണ്ണ ജൂണ്‍ ആറുവരെ പൊലീസ് കസ്റ്റഡിയില്‍ തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News