സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതും ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുമാണ് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് കാരണം.

Also Read: കനത്തമഴ;ഹിമാചല്‍ പ്രദേശിൽ ഉരുള്‍പൊട്ടിലും വെള്ളപ്പൊക്കത്തിലും 9 മരണം

തിങ്കളാഴ്ച രാത്രിയോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് ആരംഭിച്ച മഴയാണ് അതെ രീതിയില്‍ തുടരുന്നത്. ഇടുക്കി ജില്ലയില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്. മറ്റ് 13 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ന്യൂനമര്‍ദ്ദവും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇതാണ് കാലവര്‍ഷം ദുര്‍ബലമായ സംസ്ഥാനത്ത് മഴ ശക്തിപ്പെടാന്‍ കാരണം.

ജൂണ്‍ 30 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിയന്ത്രണം തുടരുകയാണ്. മലയോര മേഖലയിലും തീരദേശ മേഖലയിലും ശക്തമായ മഴ തുടരുകയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതത് ജില്ലകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News