മഹാരാഷ്ട്രയിൽ നാശം വിതച്ച് മഴ; പൂനൈയിൽ 6 മരണം, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

മഹാരാഷ്ട്രയിൽ നാശം വിതച്ച് തുടർച്ചയായ മഴ. പൂനൈയിൽ മഴക്കെടുതിയിൽ 6 പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. മണ്ണിടിച്ചിലിൽ 3 പേരെ കാണാതായി. പ്രളയത്തിന് സമാനമായ സാഹചര്യത്തിൽ നഗരത്തെ നിസ്സഹായവസ്ഥയിലാക്കിയ സർക്കാർ അലംഭാവത്തെ കുറ്റപ്പെടുത്തി സുപ്രിയ സുലെ.

Also Read; തമ്മിൽ പിണങ്ങി, പിന്നാലെ യുവാവ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടു; കാമുകനെതിരെ കാമുകിയുടെ ക്വട്ടേഷൻ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തുടർച്ചയായി പെയ്യുന്ന മഴ മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും നാശം വിതച്ചു, പുനൈയിൽ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അവശ്യ സേവനങ്ങൾ തടസ്സപ്പെട്ടതോടെ ജനജീവിതം ദുസ്സഹമായി. മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ആറ് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണ്ണിടിച്ചിലിൽ 3 പേരെ കാണാതായതായി പൂനൈ ജില്ലാ കളക്ടർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളത്തിനടിയിലായി, നൂറുകണക്കിന് ആളുകളെ സുരക്ഷാ മേഖലകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

Also Read; പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു; വിമർശനവുമായി കെപിസിസി യോഗം

വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തിൽ നഗരത്തെ നിസ്സഹായാവസ്ഥയിലാക്കിയ സർക്കാർ അലംഭാവത്തെ എംപി സുപ്രിയ സുലെ കുറ്റപ്പെടുത്തി. പൂനൈ, മുംബൈ, പാൽഘർ, താനെ, റായ്ഗഡ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് തുടരും. പൂനൈയിൽ, താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും കെട്ടിടങ്ങളിലും കുടുങ്ങിയ 160 ഓളം പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി സുരക്ഷാ മേഖലകളിലേക്ക് മാറ്റി. സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് വിളനാശം സംഭവിച്ച കർഷകർക്കായി സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുതിർന്ന മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് വിജയ് വട്ടേറ്റിവർ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News