മുംബൈയിൽ വീണ്ടും മഴ കനത്തു; ഇന്ന് ഓറഞ്ച് അലർട്ട്

ഒരു ചെറിയ ഇടവേളക്ക് ശേഷം മുംബൈയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മഴ വീണ്ടും കനത്തു. മഴ ശക്തി പ്രാപിച്ചതോടെ നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. മുംബൈയിലും താനെയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾ പൂനെ, പാൽഘർ, സത്താറ ജില്ലകൾ മഞ്ഞ ജാഗ്രതയിലാണ്. ഈ മേഖലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്നാണ് ഐഎംഡി മുന്നറിയിപ്പ്. 12 മണിക്കൂറിൽ കോളാബയിൽ 101 മില്ലീമീറ്റർ മഴയും സാന്താക്രൂസിൽ 50 മില്ലീമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്.

Also Read: ‘കേട്ടതെല്ലാം സത്യമാണ്, ഞങ്ങൾ പിരിയുന്നു’, ഹാർദിക്ക് പാണ്ഡ്യയും ഭാര്യ നടാഷയും ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കുന്നതായി ഇൻസ്റ്റാഗ്രാം പോസ്റ്റ്

വ്യാഴാഴ്ച രാവിലെ നാലോടെയാണ് ശക്തിപ്പെട്ട മഴയിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ നഗരത്തിന്റെ പല ഭാഗത്തും 50 മില്ലീമീറ്ററിലധികം മഴപെയ്തെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂനമർദമാണ് മഴ ശക്തിയാകാൻ കാരണം. വെള്ളിയാഴ്ച മുംബൈയിൽ മഞ്ഞജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: റെയില്‍ വികസനത്തിനായി പുതിയ പാതകള്‍ വേണമെന്ന് ഇന്ന് മനോരമയും മാതൃഭൂമിയും അന്ന് കെ-റെയിലിനെ എതിര്‍ത്തവരല്ലേയെന്ന് ചോദിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍; ചര്‍ച്ചയായി ഫെയ്‌സ്ബുക്ക് കുറിപ്പ്

മുംബൈയിൽ തുടർച്ചയായ മഴക്കെടുതിയിൽ ആശങ്ക പ്രകടിപ്പിച്ചാണ് ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ ജയാ ബച്ചന് കുട പിടിച്ചു നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചത്. ചൂടുള്ള വേനൽ മാസങ്ങളിൽ നിന്ന് മഴ ആശ്വാസം നൽകുമ്പോൾ അവ നാശത്തിനും കാരണമാകുമെന്ന് നടൻ പരാമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News