ഉത്തരേന്ത്യയിൽ കനത്ത മഴ; ഗുജറാത്തിലെ പ്രളയത്തിൽ 32 മരണം

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. ഗുജറാത്തില്‍ പ്രളയസമാന സാഹചര്യമാണ്. മൂന്നുദിവസമായി പെയ്യുന്ന കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇതുവരെ 32 പേര്‍ മരിച്ചു. 23000 ലധികമാളുകളെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കരസേന, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Also Read: ഒന്നര മാസം മുന്‍പ് രണ്ട് ലക്ഷം രൂപയുടെ ഇലക്ട്രിക്കല്‍ വയറുകള്‍ മോഷണം; അതേ വീട്ടില്‍ നിന്നും ഒന്നര ലക്ഷം രൂപയുടെ വയര്‍ വീണ്ടും മോഷ്ടിച്ച് കള്ളന്‍

സംസ്ഥാനത്ത് 11 ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. 122 ഡാമുകളില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഉത്തര്‍പ്രദേശിലും ദില്ലിയിലും പെയ്ത കനത്ത മഴയിൽ പ്രധാനറോഡുകളിലടക്കം വെള്ളക്കെട്ട് രൂക്ഷമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News