ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു; അസമിലെ പ്രളയത്തിൽ മരണം 107 ആയി

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു.അസമിൽ പ്രളയത്തിൽ മരണം 107 ആയി. ബീഹാറിലും, മഹാരാഷ്ട്രയിലും, ഗുജറാത്തിലും പ്രളയ സമാന സാഹചര്യം തുടരുന്നു. 24 ജില്ലകളിലെ 12 ലക്ഷം പേരെയാണ് അസമിൽ പ്രളയം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരാൾ കൂടി മരിച്ചതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 107 ആയി ഉയർന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശിലും കനത്ത മഴ തുടരുകയാണ്.യു പിയിൽ 700 ഗ്രാമങ്ങൾ പ്രളയ ഭീഷണിയിലാണ്.

Also Read: പയ്യന്നൂർ കോളേജിലെ റാഗിങ് പരാതി; 10 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിനെ തുടർന്ന് 15 റോഡുകൾ അടച്ചു. യെല്ലോ അലർട്ട് ഹിമാചലിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ഇടവിട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബിഹാറിൽ കനത്ത മഴയെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയർന്നതിനാൽ ജാഗ്രത പാലിക്കാൻ സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി.

Also Read: ‘മൂന്നാമതായി ഉയിർത്തെഴുന്നേറ്റു’, കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലിൽ കാനഡക്കെതിരെ ഉറുഗ്വേക്ക് ജയം; സൂപ്പറായി സുവാരസ്

അതേസമയം ഗുജറാത്തിലും, മദ്യപ്രദേശിലും ഇന്നലെ പെയ്‌ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗുജറാത്തിലെ മധുബൻ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഒഡീഷ, ഗോവ, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 2 ദിവസം കൂടി അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News