ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു; ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 56 കടന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല മേഖലകളിലും ഇടവിട്ടുള്ള ശക്തമായ മഴ തുടരുന്നു. ഹിമാചൽ പ്രദേശിൽ ഇതുവരെ 56 പേർ മഴക്കെടുതികളിൽ മരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിിലിൽ രണ്ട് പേർ മരിച്ചു. നിരവധി റോഡുകളും പാലങ്ങളും തകർന്നു. തുടർച്ചയായി ചെയ്യുന്ന മഴയിൽ നദികൾ കരകവിഞ്ഞൊഴുകുകയാണ്. ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് 2 പേർ മരിച്ചു.

Also Read: ‘മരണപ്പെട്ട വിദ്യാർഥികൾ ഡൽഹിയിലെ പ്രതികാരരാഷ്ട്രീയത്തിന്റെ ഇരകൾ’: വി ശിവദാസൻ എംപി

പലയിടങ്ങളിിലും വെള്ളകെട്ട് രൂപപെട്ടത് ഗതാഗത കുരുക്കിന് കാരണമായി. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്. ദില്ലിയിലും ഇടവിട്ടുള്ള മഴ തുടരുകയാണ്. വെള്ളക്കെട്ട് മൂലം റോഡുകൾ തകർന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ജനങ്ങളോട് ദില്ലി പൊലീസ് നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News