ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്തമഴ തുടരുന്നു. ദില്ലിയിൽ മണിക്കൂറുകൾ നീണ്ടു നിന്ന മഴയിൽ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗത തടസവും രൂക്ഷമാണ്. ഹരിയാനയിലെ ഗുരുഗ്രാമിലും രാജസ്ഥാനിലും താഴ്ന്ന പ്രദേശങ്ങളൊക്ക വെള്ളത്തിനടിയിലായി.മഴ ശക്തമായതോടെ ഗുജറാത്തിലെ സരോവർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ ഷട്ടർ തുറന്നു. ഉത്തരാഖണ്ഡിലും ഹിമാചലിലും പലയിടങ്ങളിലുമുണ്ടായ മണ്ണിടിച്ചിലിൽ ഗതാഗതം താത്കാലികമായി നിലച്ചു. പഞ്ചാബിലും ശക്തമായ മഴ തുടരുകയാണ്.

Also Read: വിലങ്ങാട് ഉരുൾപൊട്ടൽ; സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ്

അതേസമയം, കേരളത്തിലും വരും ദിവസങ്ങളിൽ കനത്ത മഴ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് വരുന്ന 5 ദിവസം ഇടിമിന്നലോടും കാറ്റിനോടും കൂടിയ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. മോശം കാലാവസ്ഥയെ തുടർന്ന് തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രണ്ട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. പാലക്കാട് മലപ്പുറം ജിലകളിലാണ് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News