സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം മുതൽ കാസറഗോഡ് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമാണ്. ഇടി മിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശിയെക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

Also Read: ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111-മത്; പത്തു വർഷത്തെ മോദി ഭരണം ഇന്ത്യൻ ഗ്രാമങ്ങളെ എത്തിച്ചത് ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും പടുകുഴിയിൽ

നിലവിൽ വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയും ബംഗാൾ ഉൾക്കടലിന് മുകളിലായും ന്യൂനമർദ പാത്തി നിലനിൽക്കുന്നതിനാൽ അടുത്ത 5 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. മലയോര തീരദേശ വാസികൾ അതീവ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്നും നിർദേശം നൽകി.

Also Read: “ആ വേദിയിൽ നിങ്ങളെ ചെറുതാക്കാൻ ശ്രമിച്ചപ്പോൾ രമേശ് നാരായണൻ കടുകുമണിയോളം ചെറുതായിപ്പോയിരിക്കുന്നു…”: ആസിഫ് അലിക്ക് പിന്തുണയറിയിച്ച് വി വസീഫ്, ഫേസ്ബുക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration