സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; എറണാകുളത്ത് ഓറഞ്ച് അലർട്ടും 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും തുടരുകയാണ്. കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്കേർപ്പെടുത്തി. മഹാരാഷ്ട്ര മുതൽ കേരള തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. വരുന്ന അഞ്ചുദിവസം അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും തുടരുകയാണ്.

Also Read: വർഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നത് കൊണ്ടാണ് മുസ്ലിം ലീഗിനെ വിമർശിക്കുന്നത്: എ വിജയരാഘവൻ

ഇടിമിന്നലോട് കൂടി മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ മലയോര മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയെക്കാവുന്ന കാറ്റിനാണ് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. കണ്ണൂർ കാസർഗോഡ് തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിൽ മോശം കാലാവസ്ഥ തുടരുന്നതിനാൽ അടുത്ത വെള്ളിയാഴ്ച വരെ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്കേർപ്പെടുത്തി.

Also Read: തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്ഐയ്ക്ക് ജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News