സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: എറണാകുളത്ത് ഓറഞ്ച് അലർട്ട്; 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എറണാകുളം ജില്ലയിൽ അതിശക്തമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 7 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് തുടരുന്നത്. മത്സ്യതൊഴിലാളികൾക്കും മലയാര-തീര മേഖലകളിലും ജാഗ്രത നിർദേശവും തുടരുകയാണ്. കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം മധ്യ വടക്കൻ കേരളത്തിലാണ് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.

Also Read: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും; പുതിയ അധ്യയനവർഷം മാറ്റങ്ങളുടേതാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

ഇന്ന് എറണാകുളം ജില്ലയിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനരികെ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും, കേരള തീരത്ത് നിലനിൽക്കുന്ന ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീന ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Also Read: അഹമ്മദ് ദേവർകോവിലുമായി ചർച്ച നടത്തിയിട്ടില്ല, അവസാനമായി കണ്ടത് രണ്ട് മാസം മുമ്പ്: പിഎംഎം സലാം

ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദേശവും കടലാക്രമണ സാധ്യതയും നിലനിൽക്കുന്നതിനാൽ തീരദേശ മേഖലകളിൽ ജാഗ്രത തുടരും. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മലയോര മേഖലകളിലും പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News