സംസ്ഥാനത്ത് ഇന്നും മഴ കനക്കും; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും മ‍ഴ കനക്കും. മധ്യ-വടക്കൻ മേഖലകളിൽ മ‍ഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്ത മ‍ഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. ഇതിനൊപ്പം 6 ജില്ലകളിൽ ശക്തമായ മ‍ഴ മുന്നറിയപ്പായ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട് . എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോ‍ഴിക്കോട് ജില്ലകളിലാണ് അതിശക്തമ‍ഴ മുന്നറിയിപ്പ്.

Also Read: എംവി നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു; ‘ഇനി മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍’

മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂന മർദ്ദപാത്തിയുടെയും, ഗുജറാത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാദ ചു‍ഴിയുടേയും സ്വാധീനത്തിലാണ് സംസ്ഥാനത്ത് മ‍ഴ ശക്തിപ്രാപിക്കുന്നത്. മ‍ഴയ്ക്കൊപ്പം ഇടിമിന്നലിനും, ശകതമായ കാറ്റിനും സാധ്യതയുള്ളതായി ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീര പ്രദേശത്ത് താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറയിച്ചു. മലയോര പ്രദേശങ്ങളിലും ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.

Also Read: കനത്ത മഴ: മൂന്നാറില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, ദേവികുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News