സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലെർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും. 7 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ചുഴലികാറ്റായി നാളെയോടെ തീരം തൊടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: ഹജ്ജ് തീർത്ഥാടനം; കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യവിമാനം ജൂൺ ഒന്നിന് പുറപ്പെടും

വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനുമാണ് സാധ്യത. തീരദേശ – മലയോര മേഖലകളിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം കേരളതീരത്ത് മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

Also Read: ‘പഠനം മാത്രം പോര, പഠിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുകയും വേണം’ പത്താം ക്ലാസുകാരിയെ അഭിനന്ദിച്ച് മന്ത്രി വി എൻ വാസവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News