സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് (02/10/2023) നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദേശവും ഇടിമിന്നൽ ജാഗ്രതയും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ മാറി നിൽക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് പലയിടത്തും. എന്നാൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിതമായതോ ഇടത്തരം മഴയ്ക്കോ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

ALSO READ: ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി, ആലുവയില്‍ യാത്രികന്‍റെ കൈ അറ്റു

ഇന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര-തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തണം. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരമാല ജാഗ്രതയ്ക്കൊപ്പം കടലാക്രമണ സാധ്യതയും കേന്ദ്ര സമുന്ദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രം നൽകുന്നുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News