ത്രിപുരയിൽ കനത്ത മഴ തുടരുന്നു; മരണസംഖ്യ 9 കടന്നു, നിരവധി പേരെ കാണാതായി

Tripura flood

കനത്തെ മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തൃപുരയില്‍ മരിച്ചവരുടെ എണ്ണം 9 കടന്നു. നിരവധി പേരെ കാണാതായി. സംസ്ഥാനത്തെ നദികളിലെ ജലനിരപ്പ് അപകടനിലക്ക് മുകളില്‍ ഉയര്‍ന്നതോടെ 5600 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങള്‍ ഉള്‍പ്പെടെ 200 ടീമുകളെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.

Also Read; ഓൺലൈൻ ഭാഗ്യക്കുറി തട്ടിപ്പ്: കണ്ടെത്തിയത് 60 വ്യാജ ആപ്പുകൾ, പ്ലേസ്റ്റോറിൽ നിന്ന് നീക്കാൻ ഗൂഗിളിന് നോട്ടീസ് നൽകി പൊലീസ്

അടുത്ത രണ്ട് ദിവസത്തേക്ക് ത്രിപുരയിലുടനീളം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ദക്ഷിണ ത്രിപുരയില്‍ റെഡ് അലര്‍ട്ടും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചു. ദില്ലിലും യുപിയിലും വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News