പെരുമഴയിൽ മഹാരാഷ്ട്ര; അണക്കെട്ടുകൾ നിറഞ്ഞു, സംസ്ഥാനത്ത് റെഡ് അലർട്ട്

മഹാരാഷ്ട്രയിൽ തുടരുന്ന മഴയിൽ കോലാപ്പുർ ജില്ലയിലെ പഞ്ചഗംഗ നദി ചില മേഖലകളിൽ കരകവിഞ്ഞ് ഒഴുകുകയാണെന്ന് ജില്ലാ അധികൃതർ വ്യക്തമാക്കി. ജില്ലയിലെ രാധാനഗരി അണക്കെട്ടിലെ ജലനിരപ്പ് 92 ശതമാനമായി ഉയർന്നു. ശക്തമായ മഴയെത്തുടർന്ന് ജില്ലയിലെ 81 ചെറിയ അണക്കെട്ടുകൾ വെള്ളത്തിനടിയിലായിട്ടുണ്ട്.

ALSO READ: ‘കൂട്ടുകാരെയെല്ലാം ഞാൻ പ്രത്യേകം അന്വേഷിച്ചെന്ന് പറയണം’: വൈറലായി മമ്മൂട്ടിയുടെ കത്ത്

താനെ, മുംബൈ എന്നിവിടങ്ങളിലേക്ക് ജലവിതരണം നടത്തുന്നതും ജലസേചനം നടത്തുന്നതുമായ 7 തടാകങ്ങളിലെ അണക്കെട്ടുകൾ പകുതിയിലേറെ നിറഞ്ഞതായി അണക്കെട്ടുവിഭാഗം അറിയിച്ചു. കൃഷ്ണ നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തതിനാൽ വടക്കൻ കർണാടകയിലെ അൽമാട്ടി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു, പുണെ ജില്ലയിൽ, വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയെത്തുടർന്ന് ഖഡക്വാസ്ല അണക്കെട്ടിൽനിന്ന് 9,400 ക്യുസെക്സ് വെള്ളം തുറന്നു വിടുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

ALSO READ: പ്രതികരണം ആവേശകരം; പത്തനംതിട്ട വിജ്ഞാന തൊഴില്‍മേള ഓഗസ്റ്റ് 10,11 തീയതികളിലും

ബുധനാഴ്ച താനെ, പാൽഘർ എന്നിവിടങ്ങളിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയും മുംബൈയിൽ മിതമായതോ അതിശക്തമായതോ ആയ മഴയുണ്ടാകും. ജൂലൈ 25 വരെ മധ്യ മഹാരാഷ്ട്രയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മുംബൈയുടെ പ്രാന്തപ്രദേശങ്ങളായ താനെ, കല്യാൺ, പാൽഘർ എന്നിവിടങ്ങളിൽ ബുധനാഴ്ച കനത്ത മഴ ലഭിച്ചു.

ALSO READ: അങ്കോള ദൗത്യം; ട്രക്കിന്റെ സ്ഥാനം കണ്ടെത്താന്‍ ഐബോഡ് പരിശോധന

കല്യാൺ, താനെ, മുളുണ്ട് എന്നിവയുടെ ഒട്ടേറെ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. മഴ കോലാപ്പുരിൽ വെള്ളപ്പൊക്കത്തിന് കാരണമായതിനാൽ കോലാപ്പുർ-രത്നഗിരി, കോലാപ്പുർ-ഗഗൻബാവ്ഡ തുടങ്ങിയ സംസ്ഥാന പാതകളും പുണെ-ബെംഗളൂരു ഹൈവേയിലേക്കുള്ള പാതയും അടച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News