കനത്തമഴ;ഹിമാചല്‍ പ്രദേശിൽ ഉരുള്‍പൊട്ടിലും വെള്ളപ്പൊക്കത്തിലും 9 മരണം

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശിൽ ഉരുള്‍പൊട്ടിലും വെള്ളപ്പൊക്കത്തിലുമായി മരണം ഒമ്പതായി.

Also Read:മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചു വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

റോഡുകളും വീടുകളും ഒലിച്ചു പോയി. ഉത്തരാഖണ്ഡിലും അസമിലും പ്രളയ സമാന സാഹചര്യമാണ്. വരുന്ന നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകി.

27 കോടി രൂപയുടെ നാശനഷ്ടം ഹിമാചൽ പ്രദേശിൽ മാത്രമുണ്ടായതായാണ് കണക്കുകൾ. തകർന്ന 301 റോഡുകൾ നാളെയോടെ പൂർണമായും പ്രവർത്തനക്ഷമമാക്കുമെന്നാണ് ഹിമാചൽ പ്രദേശ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ശക്തമായ മഴയിൽ ചാർധാം യാത്രക്കാരും ചിലയിടങ്ങളില്‍ കുടുങ്ങി. അസമില്‍ മരണം അഞ്ചായി. ഇപ്പോഴും ഒന്നരലക്ഷത്തോളം പേരെ മഴക്കെടുതികള്‍ ബാധിച്ചിട്ടുണ്ട്.

Also Read:ബലി പെരുന്നാള്‍; സംസ്ഥാനത്ത് ബുധനും വ്യാ‍ഴവും പൊതു അവധി

മിന്നല്‍ പ്രളയമുണ്ടായ സിക്കിമിലും മേഘാലയയിലും ആശങ്കയൊഴിഞ്ഞു. കാലവര്‍ഷമെത്തിയ ഡല്‍ഹിയിലും ഇടവിട്ടുള്ള ശക്തമായ മഴ തുടരുകയാണ്. രാജസ്ഥാനിൽ കനത്ത മഴയിൽ വീട് തകർന്ന്  ആറുവയസ്സുകാരി ഉൾപ്പടെ രണ്ട് പേര് മരിച്ചു. അപകടത്തിൽ മറ്റൊരു സ്ത്രീക്കും പരുക്കേറ്റു. ജമ്മു കശ്മീരിലും കനത്ത മഴ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News