സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 10 ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. നവംബര്‍ 4 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് നിലവിലെ മുന്നറിയിപ്പ്.
Also Read; ഇന്ത്യയില്‍ ജീവിക്കുന്ന ഒരു സാധാരണക്കാരനാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഈ 6 രേഖകള്‍ കൈവശം വേണം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലർട്ട് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ ഒറ്റപ്പെട്ട ശക്തമായ മഴയായിരിക്കും ലഭിക്കുക എന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here