സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ച് സർക്കാർ. മഴ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ രാവിലെ 8 ന് കളക്ടർമാരുടെ യോഗം ചേരും. റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം. അതേസമയം രാവിലെ തുറന്ന കല്ലാർ ഡാം അടച്ചു.
ALSO READ: ഏറ്റുമുട്ടലിന് പിറകേ ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ സഹായി പിടിയില്‍
ശക്തമായ മഴയെത്തുടർന്ന് തിരുവനന്തപുരത്ത് ടെക്നോപാർക്കിനു മുന്നിൽ ദേശീയ പാതയിൽ മരം വീണു. ചെമ്പഴന്തി അണിയൂർ റോഡിലാണ് മരം വീണത്. ശ്രീകാര്യം കാട്ടായിക്കോണം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ചെമ്പഴന്തിയിൽ തോടു നിറഞ്ഞ് കവിഞ്ഞതോടെ റോഡ് വെള്ളത്തിനടിയിലായി. ചെമ്പഴന്തി കോളേജിന് പിൻവശം ഓട്ടോറിക്ഷ യാത്രക്കാരുമായി തോട്ടിലേക്ക് മറിഞ്ഞു. ആളപായം ഇല്ല. ഓട്ടോ കയർ കെട്ടി നിർത്തിയിട്ടുണ്ട്. ശ്രീകാര്യത്തും ചെമ്പഴന്തിയിലും വീടുകൾക്ക് മുകളിൽ മതിലിടിഞ്ഞു വീണു.
ALSO READ: സംസ്ഥാനത്ത് ശക്തമായ മഴ; കല്ലാർ ഡാം തുറന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here