ഗുജറാത്തിലും ശക്തമായ മഴ; വീട് തകർന്നുവീണ് 3 മരണം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഗുജറാത്തിലും ശക്തമായ മഴ. ദ്വാരക ജില്ലയിലെ ഖംഭാലിയ താലൂക്കില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. മുത്തശിയും പേരക്കുട്ടികളുമാണ് മരിച്ചത്. അഞ്ച് പേരെ രക്ഷപ്പെടുത്തി. സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത് ജില്ലകളിലും കനത്ത മഴ തുടരുകയാണ്. അണക്കെട്ടുകള്‍ കവിഞ്ഞൊഴുകിയതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

Also Read: ഒരു ഐ ഫോണ്‍ വാങ്ങുന്നതാണോ നിങ്ങളുടെ നടക്കാത്ത സ്വപ്നം? നിരാശപ്പെടേണ്ട, ഇതാ വരുന്നു കുറഞ്ഞ ബജറ്റില്‍ നിങ്ങളേയും കാത്ത് ഒരു ഐ ഫോണ്‍

ദില്ലിയിലും മുംബൈയിലും വ്യാപകമായ മഴ തുടരുകയാണ്. ദില്ലിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറുകള്‍ തുടരുന്ന മഴയില്‍ പലയിടത്തും വെളളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. യുപിയിലെ നോയിഡ സെക്ടറിലും കനത്ത മഴയും വെളളക്കെട്ടും തുടരുകയാണ്. മഹാരാഷ്ട്രയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പല ഗ്രാമങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. കനത്ത മഴയുടെ മുന്നറിയിപ്പ് വന്നതോടെ സംസ്ഥാനത്ത് ഉടനീളം ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.

Also Read: ‘കേരളം ഉന്നയിച്ച പദ്ധതികളോട് മുഖം തിരിച്ച ബജറ്റ്, സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഒറ്റക്കെട്ടായി നേടിയെടുക്കാനാകണം’: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News