കനത്ത മഴ; ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷം

കനത്ത മഴയില്‍ കൊച്ചി ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷം. കണ്ണമാലി പ്രദേശത്ത് വീട്ടുകളില്‍ വെള്ളം കയറി. റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധനം ഏര്‍പ്പെടുത്തി.

ALSO READ:പത്തനംതിട്ടയിൽ രാത്രികാല യാത്ര നിരോധനം ഏർപ്പെടുത്തി; ക്വാറികളുടെ പ്രവർത്തനവും 30 വരെ നിരോധിച്ചു; ഉത്തരവിറക്കി ജില്ലാ കളക്‌ടർ

എറണാകുളം ജില്ലയില്‍ ഇടവിട്ട് കനത്ത മഴ തുടരുന്നു. കൊച്ചി ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷമാണ്. പുത്തന്‍തോട് മുതല്‍ വടക്കോട്ട് കണ്ണമാലി വരെയാണ് ഉച്ചയ്ക്ക് 12 മണി മുതല്‍ കടലില്‍ നിന്നും വീടുകളിലേക്ക് വെള്ളം ഒഴുകിയെത്തിയത്. റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. മഴയെ തുടര്‍ന്നു മാത്രമല്ല വാവ് തൊട്ടു അഷ്ടമി വരെയുള്ള ദിവസങ്ങളില്‍ കടലാക്രമണം രൂക്ഷമാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്നു എറണാകുളം ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധനം ഏര്‍പ്പെടുത്തി.
ജില്ലയുടെ കിഴക്കന്‍ മേഖലയായ കോതമംഗലത്ത് പൂയംകൂട്ടി, മണികണ്ഠന്‍ ചാല്‍ ചപ്പാത്ത് പ്രദേശങ്ങളില്‍ വെള്ളം കയറി. ഇവിടങ്ങളിലെ ആദിവാസി മേഖലകളിലേയ്ക്കുള്ള വാഹനയാത്ര മുടങ്ങി. ബ്ലാവനയില്‍ ജങ്കാര്‍ സര്‍വ്വീസ് നിലച്ചതിനെത്തുടര്‍ന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ
ആറും, ഏഴും വാര്‍ഡിലെ ജനങ്ങള്‍ ദുരിതത്തിലായി. വഞ്ചിയിറക്കിയാണ് ആളുകളെ അക്കരയിക്കരെ കടത്തുന്നത്.

ALSO READ:തൃശൂർ ചേലക്കരയിൽ രമ്യാ ഹരിദാസിനെതിരെ വീണ്ടും പോസ്റ്റർ

ഇടുക്കിയിലെ പാംബ്ല, കല്ലാര്‍കുട്ടി,മലങ്കര ഡാമുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാറിന്റെ കരയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാക്കനാട് കീരേലിമലയില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് ഇവിടത്തെ രണ്ട് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം ജില്ലയില്‍ എന്‍ ഡി ആര്‍ എഫ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News