കനത്ത മഴ: തിരുവനന്തപുരം ജില്ലയിലും കോട്ടയം നഗരസഭിയിലെ ചില സ്കൂളുകള്‍ക്കും ഇന്ന് അവധി; പിഎസ് സി കായികക്ഷമതാ പരീക്ഷ മാറ്റി

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ബുധന്‍) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 4,5 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കാനിരുന്ന കായികക്ഷമതാ പരീക്ഷകള്‍ മാറ്റി വെച്ചതായും മറ്റ് പരീക്ഷകള്‍ മുന്‍ നിശ്ചയിച്ചത് പ്രകാരം നടക്കുമെന്നും പിഎസ് സി അറിയിച്ചു.

ALSO READ: രാത്രികാലങ്ങളിൽ ട്രെയിനുകളിൽ മോഷണം പതിവാക്കിയ സംഘത്തെ പിടികൂടി

കോട്ടയം നഗരസഭയിലെ സെന്റ് ജോൺസ് യുപി സ്കൂൾ, ഗവ. യുപി സ്കൂൾ കല്ലുപുരയ്ക്കൽ, ഗവ. എൽപി സ്കൂൾ പുളിനാക്കൽ, തിരുവാർപ്പ് പഞ്ചായത്തിലെ സെന്റ്മേരിസ് എൽ പി സ്കൂൾ, തിരുവാർപ്പ് എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ കിളിരൂർ എന്നീ സ്കൂളുകളാണ് വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്നത്.

തിരുവനന്തപുരത്ത് കനത്ത മഴ തുടരുകയാണ്. നെയ്യാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കൃഷിയിടങ്ങളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴ കാരണമാണ് നെയ്യാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. നെയ്യാറ്റിന്‍കര, പാലക്കടവ് പാലത്തില്‍ വെള്ളംമുട്ടി ഒഴുകുകയാണ്. അമരവിള,കണ്ണംകുഴി തോട് നിറഞ്ഞു. കൃഷിയിടങ്ങളില്‍ വെള്ളം കയറിയ നിലയിലാണ്. മഴക്കെടുതി നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് റവന്യൂ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

ALSO READ:  ഒരു പെരും നുണ വീണ്ടും വസ്തുത എന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്നു; എം സ്വരാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News