ശക്തമായ മഴ; തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി; ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തിരുവനന്തപുരത്ത് പട്ടം തേക്കുമ്മൂട് ബണ്ട് കോളനിയിലെ വീടുകളിൽ വെള്ളം കയറി. ൧൫൦ ഓളം വീടുകളിൽ വെള്ളം കയറി. 200 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ആളുകളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു. കുമരപുരം, കുന്നംകുളം സ്കൂളുകളിലേക്കാണ് ആളുകളെ മാറ്റുന്നത്.

Also read:ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജ് മന്ത്രി പി എ മുഹമ്മദ് റിയാസ് ജനങ്ങൾക്കായി സമർപ്പിച്ചു

അതേസമയം, കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയില്‍ ‍3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചേർത്തല താലൂക്കിലെ തണ്ണീർമുക്കം മരുതൂർവട്ടം ജി എൽ പി എസ്സിൽ 10 കുടുംബങ്ങളിലെ 36 പേരും ചേർത്തല വടക്ക് വില്ലേജിലെ എസ് സി സാംസ്കാരിക നിലയത്തിൽ 13 കുടുംബങ്ങളിലെ 37 പേരും അമ്പലപ്പുഴ താലൂക്കിൽ കോമളപുരം വില്ലേജിലെ കൈതത്തിൽ കമ്മ്യൂണിറ്റി സെന്ററിൽ 3 കുടുംബങ്ങളുമാണുള്ളത്.

Also read:ഐഎസ്എല്ലിൽ കേരളം ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News