ഇടുക്കിയിൽ കേരള തമിഴ്നാട് അതിർത്തി മേഖലയിൽ ശക്തമായ മഴ.ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.നെടുംകണ്ടം സ്വദേശിനി ആശ ആണ് തോട്ടിൽ വീണു മരിച്ചത്.കല്ലാർ ഡാമിൽ ജലനിരപ്പ് സമ്പർണ്ണശേഷിയുടെ അടുത്തേക്ക് എത്തിയതിനെ തുടർന്ന് ഡാം തുറക്കാൻ കെഎസ്ഇബി അനുമതി തേടി.
Also Read: കോണ്‍ഗ്രസിന് ഗവര്‍ണറോട് ഉള്ള പ്രണയം എന്താണ്?; എ എ റഹീം എം പി
കമ്പംമെട്ട്, രാമക്കൽമേട്, ഉടുമ്പൻചോല , നെടുങ്കണ്ടം, പൂപ്പാറ മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. നെടുങ്കണ്ടം കല്ലാർ ഡാമിൽ ജലനിരപ്പ് സംഭരണശേഷിയുടെ അടുത്തേക്ക് എത്തി.ഡാം തുറക്കുവാൻ കെഎസ്ഇബി അനുമതി തേടിയിട്ടുണ്ട്. കല്ലാർ ഡാമിൽ ഒമിനി വാൻ മറിഞ്ഞ അപകടം ഉണ്ടായി. വാഹനത്തിൽ ഉണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.ശക്തമായ മഴയിൽ മൂന്നിടങ്ങളിലാണ് മണ്ണിടിഞ്ഞത്.ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.
Also Read: ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി; നാലുപേര്‍ പിടിയില്‍
ഇടുക്കി നെടുങ്കണ്ടം വെസ്റ്റ്പാറയിൽ കനത്ത മഴയിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു.വെസ്റ്റ്പാറ ബ്ലോക്ക് നമ്പർ 571 ൽ സുമതിയുടെ വീടാണ് തകർന്നത്.വീടിന് സമീപം നിന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു.വീട്ടിനുള്ളിൽ ഉണ്ടായിരുന്ന സുമതി ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. മേഖലയിൽ ഇപ്പോഴും മഴ തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here