ഇടുക്കിയില്‍ ശക്തമായ മഴ; വണ്ണപ്പുറത്ത് രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു, ഒരാള്‍ മരിച്ചു

ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്നു. വണ്ണപ്പുറത്ത് രണ്ട് പേര്‍ ഒഴുക്കില്‍പ്പെടുകയും ഒരാള്‍ മരിക്കുകയും ചെയ്തു. വണ്ണപ്പുറം സ്വദേശികളായ ദിവാകരന്‍, ഭാര്യ ഓമന എന്നിവരാണ് ഒഴുക്കില്‍ പെട്ടത്. ദിവാകരനെ നാട്ടുകാര്‍ രക്ഷപെടുത്തി.

ഓമനയാണ് മരിച്ചത്. തോട് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. ശക്തമായ മഴയില്‍ തോട്ടിലെ വെള്ളം ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുള്ളത്.

Also Read : സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിലവില്‍ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. ആലപ്പുഴ കോഴിക്കോട് വയനാട് കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കോമറിന്‍ മേഖലയ്ക്ക് മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്. അതേസമയം കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News