സൂര്യൻ എവിടെയാണോ ആവോ! ബംഗളൂരുവിൽ കനത്ത മഴ, പലയിടത്തും വെള്ളക്കെട്ട്

BENGALURU

ബംഗളൂരുവിൽ കനത്ത മഴ തുടരുന്നു. നഗരത്തിന്റെ പലയിടങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.  17.4 മില്ലിമീറ്റർ മഴയാണ് ബെംഗളൂരു സിറ്റിയിൽ ഇന്നലെ രാത്രി എട്ട് മണിക്ക് പെയ്തത്. ഇന്ന് ബംഗളൂരുവിൽ യെല്ലോ അലേർട്ടാണ് നിലവിലുള്ളത്.

ALSO READ; നിങ്ങൾ കൂട്ടിക്കോ, ഞങ്ങൾ കുറച്ചോളാം! ജിയോയെ പിന്നിലാക്കാൻ കുറഞ്ഞ നിരക്കിൽ പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ

രാജരാജേശ്വരി നഗർ, കെങ്കേരി, ഹെബ്ബാൾ ജങ്ഷൻ, നാഗവാര, ഹൊറമാവ്, ഹെന്നൂർ, കസ്തൂരി നഗർ, രാമമൂർത്തി നഗർ, വിൻഡ്‌സർ മാനർ അണ്ടർപാസ്-മെഹ്‌ക്രി സർക്കിൾ, ഔട്ടർ റിംഗ് റോഡ് എന്നീ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപെട്ടിട്ടുണ്ട്.പലയിടങ്ങളിലും ട്രാഫിക് ബ്ലോക്കുകളും രൂപപെട്ടിട്ടുണ്ട്.

ALSO READ; രാജസ്ഥാനിൽ ബസ് ടെമ്പോയിലിടിച്ച് അപകടം; 11 പേർ മരിച്ചു

റോഡരികിൽ നിർത്തിയിരുന്ന പല വാഹനങ്ങളും വെള്ളത്തിൽ മുങ്ങി.അതേസമയം നഗരത്തിലടക്കം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും തുടരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News