ദില്ലിയിൽ കനത്ത മഴ; വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണു; ഒരു മരണം

കനത്ത മഴയിൽ ദില്ലി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണു. അപകടത്തിൽ‌ ഒരാൾ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു. ടെർമിനൽ‌ 1 ലെ കൂറ്റൻ മേൽക്കൂരയാണ് തകർന്ന് വീണത്. പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. മരിച്ചവരുടെ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ശക്തമായ മഴയിൽ കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ തകർന്നു.

Also read:നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം ഊർജിതമാക്കി സി ബി ഐ

ടെർമിനൽ‌ ഒന്നിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ദില്ലിയിലെ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടായി. വ്യാഴാഴ്ച രാത്രി മുഴുവൻ ദില്ലിയിൽ വ്യാപക മഴയാണ് ലഭിച്ചത്. രണ്ട് ദിവസത്തിനകം ദില്ലിയിൽ കാലവർഷം ശക്തമാകും. മഴയെ തുടർന്ന് ദില്ലി നഗരത്തിൽ ഗതാഗത കുരുക്കും രൂക്ഷമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News