കലിതുള്ളി പേമാരി! ഗുജറാത്തിൽ കനത്ത മഴയിൽ 7 മരണം

flood

ഗുജറാത്തിൽ കനത്ത മഴ തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മഴക്കെടുതിയിൽ ഇതുവരെ ഏഴ് പേർ മരിച്ചു. താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളക്കെട്ടിലാണ്. നിർത്താതെ പെയ്യുന്ന മഴയിൽ അണക്കെട്ടുകളിലും നദികളിലും ജലനിരപ്പ് ഉയർന്നതിനാൽ 6,000-ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

ALSO READ:  കോട്ടയത്ത് പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ദമ്പതികൾക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച മഴക്കെടുതിയിൽ ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. ഗാന്ധിനഗർ, ഖേഡ, വഡോദര ജില്ലകളിൽ മതിൽ ഇടിഞ്ഞുവീണ് നാല് പേർ മരിച്ചു. ആനന്ദ് ജില്ലയിൽ മരം വീണ് ഒരാളും രണ്ട് പേർ മുങ്ങിയും മരിച്ചു.

ALSO READ: മോഹന്‍ലാല്‍ ഉള്‍പ്പടെ രാജിവച്ചു; A.M.M.Aയില്‍ പൊട്ടിത്തെറി

പഞ്ച്മഹൽ, നവസാരി, വൽസാദ്, വഡോദര, ബറൂച്ച്, ഖേഡ, ഗാന്ധിനഗർ, ബോട്ടാഡ്, ആരവലി എന്നീ ജില്ലകളിലെ ഭരണകൂടങ്ങൾ നദികളിലും അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിനാൽ മുൻകരുതൽ നടപടിയായി നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പഞ്ച്മഹലിൽ ജില്ലാ ഭരണകൂടം 2000 പേരെയും വഡോദരയിൽ 1000 പേരെയും നവസാരിയിൽ 1200 പേരെയും വൽസാദിൽ 800 പേരെയും മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News