വയനാട്ടില്‍ ഒറ്റപ്പെട്ട മേഖലകളില്‍ ശക്തമായ മഴ. മേപ്പാടി മൂപ്പൈനാട് പഞ്ചായത്തുകളില്‍ അതിശക്ത മഴ പല മേഖലകളിലും രേഖപ്പെടുത്തി. വെള്ളാര്‍ മല, മുണ്ടക്കൈ, പുത്തുമല സ്‌കൂളുകള്‍ക്ക് ഇവിടെ അവധി നല്‍കിയിരിക്കുകയാണ്. നേരത്തെ ഉരുള്‍പ്പൊട്ടലുണ്ടായ മുണ്ടക്കൈയില്‍ ചെറിയ തോതില്‍ മണ്ണിടിച്ചിലുണ്ട്.
മേലെ മുണ്ടക്കൈ, പുഞ്ചിരിമറ്റം എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ചൂരല്‍ മല പുഴ കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറിതുടങ്ങി. പടിഞ്ഞാറേത്തറ ബാണാസുര സാഗര്‍ ഡാമില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്. ആവശ്യമെങ്കില്‍ അധിക ജലം ഒഴുക്കിവിടാന്‍ ഷട്ടറുകള്‍ തുറക്കുന്നതിന് വേണ്ടിയാണ് രണ്ടാം ഘട്ട മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഉൾപ്പടെയുള്ള തെക്കൻ ജില്ലകളിൽ രാവിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു.
Kerala Rain Alert, Wayanad, Rain Alert, Rain in Wayanad, Kerala news
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here