കനത്ത മഴ; സംസ്ഥാനത്ത് അതീവ ജാഗ്രത

കനത്ത കാറ്റിലും മഴയിലും കൊല്ലം ആര്യങ്കാവ് കോട്ടവാസലിൽ കാറിനുമുകളിലൂടെ മരം കടപുഴകി വീണു. കാർ പാർക്കുചെയിരിക്കുകയായിരുന്നു.ആളപായമില്ല.

അതേസമയം കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പൂനൂർ പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കനത്ത മഴയിൽ വയനാട് നൂൽപ്പുഴ പഞ്ചായത്തിൽ കല്ലൂർ പുഴ കരകവിഞ്ഞതിനെ തുടർന്ന് ഒറ്റപ്പെട്ട കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ശ്രമം തുടരുകയാണ്. പുഴങ്കുനി ആദിവാസി കോളനിയിലുള്ളവരാണ്‌ ഒറ്റപ്പെട്ടത്‌. കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റും.

also read; മഴക്കെടുതിയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യരുത്; മന്ത്രി കെ രാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News