കേരളത്തില്‍ 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്നും വടക്കു തമിഴ്നാടിനും സമീപപ്രദേശത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദമായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read : തടിയൂരി കെഎസ്‌യു! കോടതിവിധിക്ക് പിന്നാലെ നിരാഹാരം അവസാനിപ്പിച്ചു

തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും ഇന്ന് ( തിങ്കളാഴ്ച) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയുമാണ് പ്രവചിക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് ഇന്ന് രണ്ടു ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പുള്ളത്. എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചത്.

Also Read : ദില്ലിയിലെ വായുമലിനീകരണം; കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

വടക്കു തമിഴ്നാടിനും സമീപപ്രദേശത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിക്കും. തുടര്‍ന്ന് മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദമായി രൂപപ്പെടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News