സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. മലബാര്‍ മേഖലയില്‍ ശക്തമായ മ‍ഴ തുടരുകയാണ്. തൃശൂർ,വയനാട്,പാലക്കാട്,എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ വിവിധ താലൂക്കുകളിലെ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Also read:ഇന്ത്യന്‍ കായിക ചരിത്രത്തെ സമ്പന്നമാക്കിയ ഒളിംപിക്‌സിലെ പെണ്‍പുലികള്‍

കനത്ത മ‍ഴയുടെ പശ്ചാത്തലത്തില്‍ ബാണാസുര ഡാം നാളെ തുറക്കും. ആളിയാര്‍ ഡാം ഷട്ടറുകള്‍ തുറന്നു. തൃശൂർ പീച്ചി ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ 30 സെന്റീ മീറ്ററായി ഉയർത്തി. നാല് ഷട്ടറുകളാണ് ഘട്ടം ഘട്ടമായി 30 സെന്റിമീറ്റര്‍ വീതം തുറന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News