തൃശ്ശൂരിൽ നേരിയ ഭൂചലനം ; ആശങ്കവേണ്ടെന്ന് കളക്ടർ വി ആർ കൃഷ്ണതേജ

തൃശ്ശൂരിൽ നേരിയതോതില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. കല്ലൂര്‍, ആമ്പല്ലൂര്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടതായി സംശയിക്കുന്നത്.രണ്ട് സെക്കന്‍ഡ് താഴെ മാത്രമാണ് ഭൂചലനം അനുഭവപ്പെട്ടത് രാവിലെ 8.16 നായിരുന്നു സംഭവം നടന്നത്.

Also Read:കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു

അതേസമയം തൃശ്ശൂരിൽ നേരിയ പ്രകമ്പനം മാത്രമാണ് ഉണ്ടായതെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കളക്ടർ വി ആർ കൃഷ്ണതേജ അറിയിച്ചു.നാഷണൽ സെന്റർ ഫോർ സീസ്മോളജി സംഭവം റിപ്പോർട്ട്‌ ചെയ്തിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിലൂടെ അനാവശ്യ ഭീതിപരത്തുന്നത് ഒഴിവാക്കണമെന്നും കളക്ടർ പറഞ്ഞു.

Also Read:കനത്ത മഴ; ഫിഷിങ് ഹാർബറിൽ പണികഴിഞ്ഞു കെട്ടിയിട്ടിരുന്ന വള്ളം ഒലിച്ച് പോയി

അതേസമയം, കാലവർഷം ശക്തമായതോടെ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം.കൂടാതെ സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം , കൊല്ലം ഒഴികെയുള്ള മറ്റ് 12 ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിൽ യെല്ലോ അലർട്ടാണ്. അടുത്ത മൂന്നു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News