സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ മൂന്നിടത്ത് റെഡ്

heavy-rain-kerala

സംസ്ഥാനത്ത് മഴ കനക്കും. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ അതി തീവ്ര മഴ മുന്നറിയിപ്പുമുണ്ട്. നാളെ മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Read Also: പത്തനംതിട്ടയിൽ ആംബുലൻസ് ബസുമായി കൂട്ടിയിടിച്ച് എട്ടു പേർക്ക് പരിക്ക്

കോവളത്ത് ശക്തമായ തിരയടി റിപ്പോർട്ട് ചെയ്തു. വിനോദസഞ്ചാരികള്‍ക്ക് കടലില്‍ ഇറങ്ങാന്‍ വിലക്ക് ഏർപ്പെടുത്തി. കടലിൽ ഇറങ്ങി കുളിക്കാനും അനുവാദമില്ല. അപായ സൂചന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. മലയോര തീരദേശ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തമിഴ്‌നാട് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. അതേസമയം, ആശങ്കകള്‍ക്ക് ആശ്വാസം പകര്‍ന്ന് ഫെഞ്ചല്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ഇപ്പോള്‍ അതിതീവ്ര ന്യൂനമര്‍ദമായി മാറിയിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്നരയോടെ പൂര്‍ണമായി കരയില്‍ പ്രവേശിച്ച ഫെഞ്ചല്‍ സ്വാധീനം മൂലം പുതുച്ചേരി, കടലൂര്‍, വില്ലുപുരം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News