സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; എറണാകുളം, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോട്ടയത്ത് മീന്‍ പിടിക്കാന്‍ പോയ യുവാവ് വെള്ളത്തില്‍ വീണ് മരിച്ചു. ആലപ്പു‍ഴ പുറക്കാട് മരം വീണ് വീട് തകര്‍ന്നു. കോ‍ഴിക്കോട് പന്തീരാങ്കാവില്‍ അംഗനവാടിക്ക് മുകളിലേക്ക് മതിലിടിഞ്ഞു വീണു. വര്‍ക്കല പാപനാശം കന്നിന്‍റെ ഒരു ഭാഗം ഇടിഞ്ഞു. താ‍ഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. വിവിധ ഇടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കോഴിക്കോട് ബാലുശ്ശേരിയിൽ വെള്ളക്കെട്ടിനെ തുടർന്ന് 11 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.

ALSO READ: കടത്തിണ്ണയില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News