സംസ്ഥാനത്ത് ജൂലൈ രണ്ടു വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read:തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണം
തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാറ്റിൻറെ വേഗത കൂടാൻ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
Also Read:ബൈക്കില്‍ യുവാക്കളുടെ അഭ്യാസം; ‘ചലാന്‍ അടയ്‌ക്കേണ്ടി വന്നില്ലെ’ന്ന് മോട്ടോര്‍ വാഹന വകുപ്പ്; വീഡിയോ
ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കുള്ള നിയന്ത്രണം സംസ്ഥാനത്ത് തുടരും . കേരളതീരത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here