കനത്ത മഴ: നാ​ഗ്‌പുരില്‍ താഴ്‌ന്ന‌ പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

മഹാരാഷ്‌ട്രയിലെ നാ​ഗ്‌പുരില്‍ ശനിയാഴ്‌ച പെയ്‌ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നാലു മണിക്കൂറിനുള്ളില്‍ 100 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വീടുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പ്രധാന റോഡുകളിലുമെല്ലാം വെള്ളം കയറി.

ALSO READ:പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 5 പേർ അറസ്റ്റിൽ

ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കനത്ത മഴയില്‍ കുടുങ്ങിയ 40 വിദ്യാര്‍ഥികളടക്കം 140 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. അതേസമയം, പ്രദേശത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News