ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 12 മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 153 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 1982ന് ശേഷം ജൂലൈയില്‍ ലഭിക്കുന്ന ഉയര്‍ന്ന മഴയാണ് ഇത്. ഡല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് മഴ.
also read; ഇടുക്കി ശാന്തൻപാറയിൽ വീട് കത്തി നശിച്ചു
ഡല്‍ഹിയില്‍ ഫ്‌ലാറ്റിലെ സീലിങ് തകര്‍ന്ന് 58 വയസ്സുകാരി മരിച്ചു. രാജസ്ഥാനില്‍ മഴക്കെടുതിയില്‍ നാലു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് ഇന്നു പുലര്‍ച്ചെ സ്ത്രീയും ആറു വയസ്സുള്ള മകളും മരിച്ചു. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സമാനമായ സംഭവത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്നലെ രണ്ടു സൈനികര്‍ മുങ്ങിമരിച്ചിരുന്നു. ഡല്‍ഹിയില്‍ പല ഭാഗങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.
അടുത്ത രണ്ടു ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here