ഉത്തരേന്ത്യയിൽ മഴ കനക്കുന്നു; ഗുജറാത്തിൽ പ്രളയ സമാന സാഹചര്യം

ഉത്തരേന്ത്യയിൽ മഴ കനക്കുന്നു. യമുനാ നദിയിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ വീണ്ടുമെത്തി. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും വ്യപകമായി മഴ പെയ്യുന്നുണ്ട്. അതിനിടെ മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കുണ്ട്. മണ്ണിടിച്ചിലിനെ തുടർന്നു അമർനാഥ് യാത്ര നിർത്തിവച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും വിവിധ ജില്ലകളിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും കാറുകളടക്കമുള്ള വാഹനങ്ങൾ മുങ്ങി. വിവിധ ജില്ലകളിൽ നാളെയും മഴ കനക്കുമെന്നാണ് പ്രവചനം. ഓറഞ്ച്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

also read; മലയാളിയുടെ ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്ന മഹാപ്രളയത്തിന് 99 വയസ്സ്

ആനന്ദ് നഗർ ഗ്രാമത്തിൽ കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് ജനങ്ങളെ സുരക്ഷിതമായി മാറ്റാൻ വ്യോമസേന രംഗത്തിറങ്ങി. മുംബൈയിലടക്കം ശക്തമായ മഴയാണ് ഇപ്പോഴും. യുപിയിൽ കോട്ടവാലി നദി കര കവിഞ്ഞൊഴുകിയതോടെ ബിജ്‌നോറിലടക്കം റോഡിൽ വെള്ളം കയറിയിരിക്കുകയാണ്. യുപി ട്രാൻസ്‌പോർട്ട് ബസ് റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങിയതോടെ യാത്രക്കാരെ മുഴുവൻ രക്ഷപ്പെടുത്തി. ജെസിബി ഉപയോഗിച്ചാണ് ആളുകളെ സുരക്ഷിതരായി മാറ്റിയത്. അതേസമയം കനത്ത മഴയെ തുടർന്ന് ​ഗുജറാത്തിൽ പ്രളയ സമാന സാഹചര്യം നിലനിൽക്കുന്നു. ജുന​ഗഢിൽ എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്.

also read; മണിപ്പൂര്‍ കലാപം നിയന്ത്രിക്കാന്‍ കഴിയാതെ ഭരണകൂടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News