ഉത്തരേന്ത്യൻ മഴ: ഹിമാചലിലെ കുളുവിൽ മേഘവിസ്ഫോടനം, ദേവപ്രയാഗില്‍ ഗംഗ കവിഞ്ഞൊ‍ഴുകുന്നു

ഉത്തരേന്ത്യയില്‍ ശക്തമായ മ‍ഴ തുടരുന്നു. ഹിമാചൽ പ്രദേശിലെ കുളുവിൽ മേഘവിസ്ഫോടനം ഉണ്ടായി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചു. ശക്തമായ മ‍ഴയെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഒരു ജീവന്‍ നഷ്ടപ്പെട്ടു. രണ്ട് പേര്‍ക്ക് പരുക്ക്.

അതേസമയം യമുനയിലെ ജലനിരപ്പില്‍ വീണ്ടും നേരിയ വര്‍ധന.  205. 48 ലേക്ക് ഉയർന്നു. ക‍ഴിഞ്ഞ ദിവസം ജലനിരപ്പ് 208 ലേക്ക് അടുത്തിരുന്നു. റെക്കോര്‍ഡ് ജലനിരപ്പാണ് ക‍ഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.

ALSO READ: മലപ്പുറം തിരൂരങ്ങാടിയിൽ വിദ്യാർഥിനിക്ക്‌ നേരെ പാഞ്ഞടുത്ത് തെരുവുനായ്ക്കൾ, രക്ഷപെട്ടത് തലനാരിഴയ്ക്ക്‌

ദില്ലിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ടിരുന്ന വസീറാബാദ് ജല ശുദ്ധീകരണ പ്ലാന്‍റ്  വീണ്ടും തുറന്നു.

ഇതിനിടെ ഗംഗ നദിയിലും ജല നിരപ്പ് അപകട നിലയിലേക്ക് ഉയരുന്ന. ദേവപ്രയാഗില്‍ നദി കരകവിഞ്ഞ് ഒ‍ഴുകുകയാണ്. അളകനന്ദ ഡാമില്‍ നിന്ന് കൂടുതല്‍ ജലം ഒ‍ഴുക്കി വിടുന്നതിനാല്‍ ഹരിദ്വാറില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഹരിദ്വിറില്‍ 293 മീറ്ററില്‍ വെള്ളം ജലം നിറയുമ്പോള്‍ ജാഗ്രതാ നിര്‍ദേശം നല്‍കും. നിലവില്‍ 293.15 മീറ്റര്‍ കടന്നു.

ALSO READ: ‘നരകവാതില്‍ തുറന്നെത്തിയ പിശാച് ‘, രക്തമുറയുന്ന ഭയം ജനിപ്പിച്ച ‘ദ് നണ്‍’ വീണ്ടുമെത്തുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News