ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ എന്നിവിടങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം യമുന നദിയിലെ ജലനിരപ്പ് ഞായറാഴ്ച വീണ്ടും അപകടനിലയിലായി. ഉത്തരാഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും മഴയെത്തുടർന്ന് ഹത്നികുണ്ഡ് ബാരേജിൽ നിന്ന് വെള്ളം നിലയ്ക്കാതെ ഒഴുകുന്നതാണ് യമുന വീണ്ടും അപകടനില കവിയാൻ കാരണം. ഇത് തലസ്ഥാനത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി ഉയർത്തിയിട്ടുണ്ട്.
ഓൾഡ് യമുന ബ്രിഡ്ജ് ഇന്നലെ രാത്രി മുതൽ അടച്ചു, തീവണ്ടി ഗതാഗതം വഴിതിരിച്ചു വിട്ടു. തീവണ്ടികൾ ന്യൂഡൽഹി വഴി പോകും എന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.ഹിമാചലിൽ മഴക്കെടുതി കാരണം 700ഓളം റോഡുകൾ അടച്ചു. താഴ്ന്ന പ്രദേശങ്ങളിൽ താമസിച്ചിരുന്നവർ വെള്ളം കയറിയതിനെത്തുടർന്ന് ക്യാപുകളിലേക്ക് താമസം മാറ്റിയിരുന്നു.
also read; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here